Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Four Stars Of Destiny

ന​ര​വ​നെ വി​വാ​ദം: വി​ര​മി​ച്ച സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പു​സ്ത​ക​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ കാ​ല​പ​രി​ധി ഏ​ർ​പ്പെ​ടു​ത്തും

ന്യൂ​ഡ​ൽ​ഹി: മു​ൻ ക​ര​സേ​നാ മേ​ധാ​വി റി​ട്ടേ​ർ​ഡ് ജ​ന​റ​ൽ എം.​എം. ന​ര​വ​നെ​യു​ടെ ആ​ത്മ​ക​ഥ​യെ​ച്ചൊ​ല്ലി​യു​ള്ള വി​വാ​ദ​ങ്ങ​ളെ​ത്തു​ട​ർ​ന്ന്, വി​ര​മി​ച്ച ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പു​സ്ത​ക​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് 20 വ​ർ​ഷ​ത്തെ 'കൂ​ളിം​ഗ് ഓ​ഫ് പീ​രി​യ​ഡ്' ഏ​ർ​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു.

ജ​ന​റ​ൽ ന​ര​വ​നെ​യു​ടെ പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത ആ​ത്മ​ക​ഥ​യാ​യ'​ഫോ​ർ സ്റ്റാ​ർ​സ് ഓ​ഫ് ഡെ​സ്റ്റി​നി' എ​ന്ന പു​സ്ത​ക​ത്തി​ലെ ഭാ​ഗ​ങ്ങ​ൾ രാ​ഹു​ൽ ഗാ​ന്ധി ലോ​ക്‌​സ​ഭ​യി​ൽ ഉ​ദ്ധ​രി​ച്ച​തോ​ടെ​യാ​ണ് വി​വാ​ദം ആ​രം​ഭി​ച്ച​ത്. 2020-ൽ ​കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ൽ ന​ട​ന്ന ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി ത​ർ​ക്ക​ത്തെ​ക്കു​റി​ച്ചു​ള്ള അ​തീ​വ ര​ഹ​സ്യ സ്വ​ഭാ​വ​മു​ള്ള വി​വ​ര​ങ്ങ​ളാ​ണ് പു​സ്ത​ക​ത്തി​ലു​ള്ള​ത്.

പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ന്തി​മ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ പു​സ്ത​കം ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തി​റ​ക്കി​യി​ട്ടി​ല്ല. എ​ന്നാ​ൽ ഇ​തി​നി​ടെ പു​സ്ത​ക​ത്തി​ന്‍റെ പി​ഡി​എ​ഫ് ഓ​ൺ​ലൈ​നി​ൽ ചോ​ർ​ന്ന​ത് വ​ലി​യ വി​വാ​ദ​മാ​യി. പ​ക​ർ​പ്പ​വ​കാ​ശ ലം​ഘ​ന​ത്തി​നും മ​റ്റും ഡ​ൽ​ഹി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

ഈ ​സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​ര​മി​ച്ച ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​ത്. സൈ​നി​ക ത​ല​പ്പ​ത്തു​ള്ള​വ​രും മ​റ്റ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും വി​ര​മി​ച്ച് 20 വ​ർ​ഷം ക​ഴി​യാ​തെ പു​സ്ത​ക​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന നി​യ​മം കൊ​ണ്ടു​വ​ന്നേ​ക്കും.

അ​ധി​കാ​ര​ത്തി​ലി​രു​ന്ന​പ്പോ​ൾ കൈ​കാ​ര്യം ചെ​യ്ത അ​തീ​വ ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​പോ​കു​ന്ന​ത് ത​ട​യാ​നും രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​മാ​ണ് ഈ ​നീ​ക്കം.
ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ ഈ ​വി​ഷ​യം ച​ർ​ച്ച​യാ​യ​താ​യും പു​തി​യ ച​ട്ട​ങ്ങ​ൾ ഉ​ട​ൻ പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

 

 

Latest News

Corehub Up